കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്. വി.ടി ബല്‍റാം വിഷയത്തില്‍ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ സി.പി.എം പ്രീതിക്കായി മല്‍സരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ജനപ്രതിനിധിയെ ഒറ്റുകൊടുത്താവരുത് മത്സരമെന്നും സിദ്ദീഖ് പന്താവൂര്‍ പറഞ്ഞു.

അതേസമയം സ്വന്തം അനുഭവത്തില്‍ നിന്നായിരിക്കും വി.ടി ബല്‍റാം ഇത്തരത്തില്‍ പ്രസ്താവന നടത്തിയതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. ഔചിത്യം ഉണ്ടെങ്കില്‍ മാപ്പു പറഞ്ഞേനേയെന്നും എ.കെ.ജിയെ മരണക്കിടക്കയില്‍ പോലും അധിക്ഷേപിച്ചവരാണ് യൂത്ത് കോണ്‍ഗ്രസുകാരെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.