സംഭവം നെന്മാറ പൊലീസ് സ്റ്റേഷനിൽ തൊണ്ടി പൊളിച്ചുവിറ്റെന്ന് ആരോപണം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
നെന്മാറ: അടിപിടിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം പാലക്കാട് നെന്മാറ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി. 2013ലെ അടിപിടിക്കേസുമായി നെന്മാറ വിത്തനശ്ശേരിയിൽ നിന്ന് പൊലീസ് പിടികൂടിയ അക്രമി സംഘത്തിന്റെതാണ് വാഹനം.2013ലെ അടിപിടിക്കേസുമായി നെന്മാറ വിത്തനശ്ശേരിയിൽ നിന്ന് പൊലീസ് പിടികൂടിയ അക്രമി സംഘത്തിന്റെതാണ് വാഹനം. TN 37 AB 5238 രജിസ്ട്രേഷനിലളള മാക്സ് 100 ബൈക്കാണ് മോഷണം പോയത്. അക്രമികൾ സഞ്ചരിച്ച ഈ വാഹനത്തിൽ നിന്ന് വടിവാളുൾപ്പെടെ കണ്ടെടുക്കുകയും ചെയ്തിരുന്നു. നെന്മാറ പഴയ പൊലീസ് സ്റ്റേഷൻ വളപ്പിലായിരുന്നു വാഹനം സൂക്ഷിച്ചിരുന്നത്.
പഴയ തൊണ്ടിമുതലുകളുടെ കണക്കെടുക്കുന്നതിനിടെയാണ് ഈ വാഹനം കാണാതായ വിവരം പൊലീസ് അറിയുന്നത്. പ്രതികളെ സഹായിക്കാൻ പൊലീസിന്‍റെ അറിവോടെ 2013ൽ തന്നെ ഈ വാഹനം നശിപ്പിച്ചെന്നം ആരോപണം ഉയർന്നിരുന്നു. തുടർന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് നെന്മാറ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു.
മുട്ടിക്കുളങ്ങര കെഎപി ക്യാംപിലെ ഡന്പിങ് യാർഡിലേക്ക് മാറ്റിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ ക്യാംപിൽ നടത്തിയ അന്വേഷണത്തിലും വാഹനം കണ്ടെത്താനായില്ല. ഇതോടെ, തൊണ്ടി മുതൽ മോഷണം പോയതിന് കഴിഞ്ഞ ദിവസം നെന്മാറ പൊലീസ് കേസെടുത്തു. സ്റ്റേ ഷൻ വളപ്പിൽനിന്ന് ആരോ ചിലർ വാഹനം മോഷ്ടിച്ചെന്നാണ് എഫ്ഐആർ. തമിഴ്നാട് രജിസ്ട്രേഷനിലുളള വാഹനത്തിന്റെ ഉടമയെ കണ്ടെത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസ് നീക്കം.
