മലപ്പുറം: പരപ്പനങ്ങാടിയില്‍ ക്ഷേത്രത്തിലെ പരിപാടിക്കിടെ ഗായികയെ കടന്നു പിടിക്കാന്‍ ശ്രമമെന്ന് പരാതി. കേസില്‍ പൊലീസ് മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നതായും ആരോപണം. പ്രതിയായ പരപ്പനങ്ങാടി സ്വദേശി മിന്‍സാര്‍ ഒളിവിലാണ്. ഇക്കഴിഞ്ഞ 25 നാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരപ്പനങ്ങാടി കാളികാവ് ക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കുകയായിരുന്നു ഗായികയും സംഘവും. പരിപാടി പുരോഗമിക്കുന്നതിനിടെ കാണികളില്‍ ഒരാള്‍ തന്നെ കടന്നു പിടിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായും ഇവര്‍ പറയുന്നു. പാട്ട് പാടിക്കൊണ്ടിരിക്കവെ ഒരാള്‍ യുവതിക്കടുത്തേയ്ക്ക് എത്തുന്നതും ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

യുവതി എതിര്‍ക്കുന്നതും ഇരുവരും തമ്മില്‍ അടിപിടി ഉണ്ടാകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാള്‍ തന്റെ കൈയ്യിലും വസ്ത്രത്തിലും പിടിച്ചെന്നും തള്ളിയിടാന്‍ ശ്രമിച്ചെന്നും യുവതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു. ഗാനമേള നന്നായി നടന്നുവെന്നും ഇനി ആര്‍ക്കും ഈ അവസ്ഥ വരരുതെന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ പപപ്പനങ്ങാടി സ്വദേശി മിന്‍സാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.