ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. കെന്‍റിലാണ് സംഭവം. സിംഖ് വംശജനായ ദീപ് രാജിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകു എന്ന് ആക്രോശിച്ചാണ് അക്രമി വെടിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്ക് സാരമുള്ളതല്ലെന്നും സംഭവത്തില്‍ പ്രാദേശിക പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും വിദേശകാര്യ വൃത്തങ്ങള്‍ പ്രതികരിച്ചു.

പത്ത് ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള മൂന്നാമത്തെ ആക്രമണമാണ് ഇന്നത്തേത്. സംഭവത്തെ അപലപിച്ച് വിദേശകാര്യമന്ത്രി സുക്ഷമ സ്വരാജ് രംഗത്തെത്തി.സംഭവം വേദന ഉണ്ടാക്കിയെന്ന് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ലാങ്കെസ്റ്ററില്‍ വ്യവസായിയായ ഇന്ത്യന്‍ വംശജനായ ഹാര്‍ണിഷ് പട്ടേല്‍ കൊല്ലപ്പെട്ടിരുന്നു. 10 ദിവസം മുന്‍പ് കാന്‍സസില്‍ നടന്ന വംശീയാക്രമണത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ടത് വലിയ കോളിളക്കം സ്യഷ്‌ടിച്ചിരുന്നു.