ചണ്ഡീഗഡില്‍ ഇരുചക്ര വാഹനമോടിക്കുമ്പോള്‍ സിഖ് സ്ത്രീകള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമില്ലെന്ന് ഉത്തരവ്. സിഖ് പുരുഷന്‍മാര്‍ക്ക് നേരത്തെ തന്നെ ഹെല്‍മെറ്റ് വയ്ക്കുന്നതില്‍ ഇളവുണ്ട്. സിഖ് സംഘടനാ പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ദില്ലി: ചണ്ഡീഗഡില്‍ ഇരുചക്ര വാഹനമോടിക്കുമ്പോള്‍ സിഖ് സ്ത്രീകള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമില്ലെന്ന് ഉത്തരവ്. സിഖ് പുരുഷന്‍മാര്‍ക്ക് നേരത്തെ തന്നെ ഹെല്‍മെറ്റ് വയ്ക്കുന്നതില്‍ ഇളവുണ്ട്. സിഖ് സംഘടനാ പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സിഖ് സ്ത്രീകള്‍ ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് കാണിച്ച് ഉത്തരവിറക്കാന് ചണ്ഡീഗഡ് ഗവണ്‍മെന്‍റിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
നേരത്തെ ദില്ലിയിലും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1999 ജൂണ്‍ നാലിനാണ് സ്ത്രീകള്‍ ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമില്ലെന്ന നിയമം നിലവില്‍ വന്നത്. 2014ല്‍ നിയമം ഭേദഗതി വരുത്തി മോട്ടോര്‍ അത് സിഖ് വനിതകള്‍ക്ക് മാത്രമായി ചുരുക്കുകയായിരുന്നു.
