കൊച്ചി: സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എറണാകുളത്തെ വടുതലയിലെ വീട്ടില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, മന്ത്രി ഇ പി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി പ്രമുഖരായ നിരവധി നേതാക്കളും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. 

തിങ്കളാഴ്ചയായിരുന്നു ബ്രിട്ടോ ഹൃദയാഘാതം മൂലം അന്തരിച്ചത്.  ചൊവ്വാഴ്ച രാത്രിയാണ് വടുതലയിലേ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുവന്നത്. അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി സൈമണ്‍ ബ്രിട്ടോയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു.  പത്തരയോടെയാണ്  ടൗണ്‍ഹാളില്‍ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക. മൂന്നുമണിയോടെ ബ്രിട്ടോയുടെ ആഗ്രഹപ്രകാരം കളമശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറും.