മാന്‍ഡ്രിഡ്: ആത്മാര്‍ത്ഥമായി ജോലി ചെയ്താല്‍ എന്ത് സംഭവിക്കും, ജോലിയില്‍ പ്രമോഷന്‍ കിട്ടിയേക്കാം, ശമ്പളം കൂടിയേക്കാം. എന്നാല്‍ ജോലിയിലെ ആത്മാര്‍ത്ഥത കാരണം കമ്പനി ഒരു ജീവനക്കാരനെ പിരിച്ചുവിട്ടാലോ?, സ്പെയിനിലാണ് സംഭവം അരങ്ങേറുന്നത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാവരനായ ജീന്‍ പിയാണ് ഇര.

സൂപ്പര്‍ മാര്‍ക്കറ്റിലെ മാനേജരായിരുന്നു ജീന്‍ പി. രാവിലെ 5 മണിക്ക് തന്നെ ഓഫീസില്‍ എത്തും. മറ്റുള്ളവര്‍ എത്തുന്നതിന് മുന്‍പ് സാധനങ്ങള്‍ വൃത്തിയാക്കി വെയ്ക്കും. മണിക്കൂറുകള്‍ക്ക് മുന്‍പ് ജോലിക്ക് എത്തുമെങ്കിലും ഓവര്‍ ടൈമിന് ശമ്പളം ഒന്നും വാങ്ങിയിരുന്നില്ല. ഈ ആത്മാര്‍തഥത തന്നെ പണിയുമായി.

കമ്പനിയുടെ ഓവര്‍ ടൈം നിയമങ്ങള്‍ തെറ്റിച്ചെന്നും, ഷോപ്പില്‍ ഒറ്റയ്ക്ക് സമയം ചിലവഴിച്ചെന്നും കാണിച്ചാണ് പിരിച്ചു വിട്ടത്. ഇതിനെതിരെ ജീന്‍ എംപ്ലോയ്‌മെന്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. 12 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. 

നേരത്തേ വരുന്നത് കുറ്റമാണെന്ന് പിരിച്ചു വിടുന്നതിന് മുന്‍പ് ആരും പഞ്ഞിട്ടില്ല. ജോലി സമ്മര്‍ദ്ദവും ടാര്‍ജറ്റ് നേടിയെടുക്കാനുമാണ് കഷ്ടപ്പെട്ടതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്.