മാധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ടില്‍ ബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. ഈ മാസം 27ന് എറണാകുളം സെന്റ് തോമസ് ബസലിക്കയിലാണ് വിവാഹം. നാളെയാണ് വിവാഹ നിശ്ചയം. 

എസ്എഫ്‌ഐയുടെ മുന്നണിപ്പോരാളിയായിരുന്ന സിന്ധു ജോയ് വിദ്യാര്‍ത്ഥി സമരങ്ങളിലൂടെയാണ് ശ്രദ്ധയയായത്. സമരങ്ങളില്‍ പല തവണ പൊലീസ് മര്‍ദ്ദനമേറ്റു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും ലോകസഭാ തിരഞ്ഞെടുപ്പില്‍ കെ.വി. തോമസിനെതിരെയും മത്സരിച്ച് തോറ്റു. എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധു പിന്നീട് സിപിഎമ്മുമായി വഴിപിരിഞ്ഞു യു.ഡിഎഫിലെത്തി. പിന്നീട് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. എറണാകുളം ചക്കുങ്കല്‍ കുടുംബാംഗമാണ്. 

ദീപികയുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായിരുന്ന ശാന്തി മോന്‍ ജേക്കബ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഹ്യൂ ടെക്‌നോളജീസ് സമാനേജിംഗ് ഡയരക്ടറാണ്. നേരത്തെ ശാലോ വേള്‍ഡ് സിഇഒ ആയിരുന്നു. കാത്തലിക് ന്യല്‍ൂ മീഡിയാ നെറ്റ് വര്‍ക്ക് പ്രസിഡന്റാണിപ്പോള്‍. എടത്വ പുളിക്കപ്പറമ്പില്‍ കുടുംബാംഗം.