Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേത്; ഇന്ത്യയുടെ സ്ഥാനം ഇതാണ്

Singapore Passport Worlds Most Powerful
Author
First Published Nov 23, 2017, 1:01 PM IST

സിംഗപ്പൂര്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന ബഹുമതി സ്വന്തമാക്കി സിംഗപ്പൂര്‍. വിസയില്ലാതെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടുമായി 159 രാജ്യങ്ങള്‍ സഞ്ചരിക്കാം. ജര്‍മനിയുടെ പാസ്പോര്‍ട്ടിനാണ് രണ്ടാം സ്ഥാനം. അവിടുത്തെ പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ 158 രാജ്യങ്ങള്‍ കറങ്ങാം.

സ്വീഡന്‍, ദക്ഷിണ കൊറിയ എന്നീ പാസ്പോര്‍ട്ടുകളാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.  ആര്‍ട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ അഡ്വൈസറി പുറത്തുവിട്ട ഗ്ലോബല്‍ പാസ്പോര്‍ട്ട് റാങ്കിങ് പട്ടികയില്‍ ഇന്ത്യക്ക് 74-ാം സ്ഥാനമാണുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 51 രാജ്യങ്ങളാണ് സന്ദര്‍ശിക്കാന്‍ കഴിയുക.

യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പാസ്പോര്‍ട്ടായിരുന്നു സ്ഥിരമായി ആദ്യ പത്തുസ്ഥാനങ്ങള്‍ നേടുന്നത്. ഇതില്‍ തന്നെ ജര്‍മനി ആയിരുന്നു കുറെ കാലങ്ങളായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്. എന്നാല്‍ 2017 ന്റെ ആദ്യ മാസങ്ങളില്‍ ജര്‍മനിയും സിംഗപ്പൂരും ഈ സ്ഥാനം പങ്കിട്ടെടുത്തു. പക്ഷെ റാങ്ക് പ്രഖ്യാപനം നടത്തിയപ്പോഴേക്കും സിംഗപ്പൂര്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു. 

യുകെ, ഫിന്‍ലാന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ഫ്രാന്‍സ്,ജപ്പാന്‍,നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 156 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂരിന് പിന്നിലായി  മലേഷ്യ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങളുണ്ട്. എറ്റവും ശക്തി കുറഞ്ഞ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ബംഗ്ലാദേശും യമാനുമാണ് മുന്നില്‍‍.

ഈ രാജ്യങ്ങളുടെ പാസ്പോര്‍‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ 35 രാജ്യങ്ങള്‍ മാത്രമാണ് സഞ്ചരിക്കാന‍്‍‍ കഴിയുക. പാക്കിസ്ഥാനും ഇറാഖും 94-ാം സ്ഥാനം പങ്കുവയ്ക്കുന്നു. 26 രാജ്യങ്ങള്‍ മാത്രമാണ് ഇരു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് ഉപയോഗിച്ച്, വിസ ഇല്ലാതെ സന്‍ര്‍ശിക്കാന്‍ കഴിയുക.  അഫ്ഗാനിസ്ഥാന്‍  പാസ്പോര്‍ട്ടിനാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 22 രാജ്യങ്ങള്‍ മാത്രമേ വിസ ഇല്ലാതെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയൂ.

 

Follow Us:
Download App:
  • android
  • ios