എസ്‍എല്‍ പുരം സ്വദേശി വിജയ് സുറൂസിന്‍റെ കീഴില്‍ ഹിന്ദുസ്ഥാന സംഗീതിവും, കൊമ്മാടി സ്വദേശി ഹരീഷിന്‍റെ അടുത്ത് നിന്ന് കര്‍ണാടിക് സംഗീതവുംഅസ്ന അഭ്യസിക്കുന്നുണ്ട്. 

ആലപ്പുഴ: സ്കൂളിലെ മെറിറ്റ് ഈവനിങ്ങില്‍ പാട്ട് പാടുമ്പോള്‍ അസ്ന പ്രതീക്ഷിച്ചിരുന്നില്ല, സിനിമയില്‍ പാടാന്‍ ഒരവസരം ലഭിക്കുമെന്ന്. ആലപ്പുഴ സെന്‍റ് ജോസഫ്സ് ഗേള്‍സ് സ്കൂളില്‍ മന്ത്രി തോമസ് ഐസക് എത്തിയപ്പോഴാണ് അസ്ന പാട്ട് പാടിയത്. പാട്ട് കേട്ട ഇഷ്ടമായ മന്ത്രി അസ്നയെ കുറിച്ച് അന്വേഷിച്ചു. കലോത്സവങ്ങളിലും റിയാലിറ്റി ഷോയിലും വിജയിയായ അസ്നയ്ക്ക് തോമസ് ഐസക്കിന്‍റെ സ്നേഹസമ്മാനം.

തനിക്കറിയാവുന്ന സിനിമാ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അസ്നയ്ക്ക് പാടാനുള്ള അവസരമൊരുക്കി. ചൊവ്വാഴ്ച സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് അസ്ന അഡ്വാന്‍സ് ഏറ്റുവാങ്ങും. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിനെത്തിയപ്പോഴായിരുന്നു മന്ത്രി അസ്നയുടെ പാട്ട് കേട്ടത്. 

എസ്‍എല്‍ പുരം സ്വദേശി വിജയ് സുറൂസിന്‍റെ കീഴില്‍ ഹിന്ദുസ്ഥാന സംഗീതിവും, കൊമ്മാടി സ്വദേശി ഹരീഷിന്‍റെ അടുത്ത് നിന്ന് കര്‍ണാടിക് സംഗീതവുംഅസ്ന അഭ്യസിക്കുന്നുണ്ട്. ആലപ്പുഴ പിഎസ്സി ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ സലാഹുദ്ദീന്‍റെയും അധ്യാപികയായ ടിനുവിന്‍റെയും മകളാണ് അസ്ന.