യുവഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും കലാസ്നേഹികളുമായി നിരവധി പേർ എത്തി. ഏഷ്യാനെറ്റിന്റെ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായികയാണ് മഞ്ജുഷ
കൊച്ചി: വാഹാനാപകടത്തിൽ മരിച്ച യുവഗായിക മഞ്ജുഷ മോഹൻ ദാസിന്റെ സംസ്കാരം കൊച്ചിയിൽ നടന്നു. പെരുമ്പാവൂർ വളയൻ ചിറങ്ങരയിലെ വീട്ടുവളപ്പിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
യുവഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും കലാസ്നേഹികളുമായി നിരവധി പേർ എത്തി. ഏഷ്യാനെറ്റിന്റെ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായികയാണ് മഞ്ജുഷ മോഹൻദാസ്. കഴിഞ്ഞ 27 ന് പെരുമ്പാവൂരിൽ വച്ച് മഞ്ചുഷയും സഹപാഠിയും സഞ്ചരിച്ച സ്കൂട്ടറും മിനിലോറിയും ഇടിച്ചായിരുന്നു അപകടം.
