Asianet News MalayalamAsianet News Malayalam

ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ അതീവ ഗുരുതരാവസ്ഥയിൽ

  • ആന്തരികരക്തസ്രാവം കാരണമാണ് ഫെർഗൂസണെ ആശുപത്രിയിലേക്ക് മാറ്റിയത്
Sir Alex Ferguson has emergency surgery after brain haemorrhage

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മസ്തിഷ്കത്തിൽ ഉണ്ടായ ആന്തരികരക്തസ്രാവം കാരണമാണ് ഫെർഗൂസണെ ഇംഗ്ലണ്ടിലെ സാൽഫോർഡ് ആശുപത്രിയിലേക്ക് മാറ്റിയത്. ഫെർഗൂസണെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും സ്ഥിരീകരിച്ചു.

ചികിത്സ പുരോഗമിക്കുകയാണെന്നും സ്വകാര്യത മാനിക്കണമെന്നും ഫെർഗൂസന്റെ കുടുംബം അഭ്യർത്ഥിച്ചു. കഴിഞ്ഞ ആഴ്ച ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിന് സാക്ഷിയായി ഫെർഗൂസൺ ഉണ്ടായിരുന്നു. എഴുപത്തിയാറുകാരനായ ഫെർഗൂസൻ അഞ്ചുകൊല്ലം മുന്നെയാണ് 
മാഞ്ചസ്റ്ററിന്റെ മാനേജർ സ്ഥാനം ഒഴിഞ്ഞത്.

Follow Us:
Download App:
  • android
  • ios