സിര്‍സ: ഭര്‍ത്താവിന്‍റെ നിര്‍ദ്ദേശപ്രകാരം ഭാര്യയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ സിര്‍യിലാണ് സംഭവം. പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃ മാതാവ്, ഭര്‍തൃ സഹോദരി എന്നിവരടക്കം ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

വിവാഹമോചനത്തിന് സമ്മതിക്കാത്തതാണ് ഭര്‍ത്താവിനെ ക്രുരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കി. വേര്‍പിരിയാന്‍ സാധിക്കില്ലെന്ന് യുവതി പറഞ്ഞതോടെ യുവതിയെ ഒഴിവാക്കുന്നതിന് ഭര്‍ത്താവ് കണ്ടെത്തിയ മാര്‍ഗമാണിത്. അതേസമയം ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ നേരത്തെ കണ്ടിട്ടില്ലാത്തവരാണെന്ന് യുവതി പറഞ്ഞു. 

ഭര്‍ത്താവിന്‍റെ നിര്‍ദ്ദേശപ്രകാരം, സുഹൃത്തുക്കള്‍ യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ നഗ്നയാക്കി റോഡില്‍ തള്ളുകയും ചെയ്തു.