തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സി ബി ഐ കോടതി ഇന്ന് പരിഗണിക്കും. അഭയ കേസിലെ തെളിവുകൾ നശിപ്പിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ് പി കെ .ടി. മൈക്കിൾ, കോടതി ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ഹർജിയില്‍ ഇന്ന് സിബിഐയുടെ വാദം കോടതി കേൾക്കും. നിയമത്തിന്റെ അജ്ഞതകൊണ്ടാണ് തൊണ്ടിമുതൽ നശിപ്പിക്കപ്പെട്ടതെന്നാണ് ഇതേ കുറിച്ച് അന്വേഷിച്ച് സിബിഐ റിപ്പോര്‍ട്ട് നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ റിപ്പോർട്ടിൽ വ്യക്തത വേണമെന്ന് കഴിഞ്ഞ വാദത്തിൽ സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ മേലാണ് വാദം കേൾക്കുന്നത്. കേസിലെ മൂന്നു പ്രതികളും നൽകിയ വിടുതൽ ഹർജിയും ഇന്ന് പരിഗണിച്ചേക്കും