തൊടുപുഴയിലെ പാവങ്ങളുടെ വക്കീൽ

First Published 8, Mar 2018, 9:10 AM IST
sister josiya known as advocate of poor
Highlights
  • അഡ്വ. സിസ്റ്റർ ജോസിയയാണ് ഈ പേരിലറിയപ്പെടുന്നത്
  • പാവങ്ങളിൽ നിന്ന് ഫീസ് വാങ്ങാറില്ല

തൊടുപുഴ:തൊടുപുഴയിലൊരു പാവങ്ങളുടെ അഭിഭാഷകയുണ്ട്. മുട്ടം കോടതിയിലെ അഡ്വ. സിസ്റ്റ‌ർ ജോസിയ നിർധനർക്ക് വേണ്ടി ഫീസ് വാങ്ങാതെ കേസുകൾ നടത്തി തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി.

അവൻ ജനത്തിൽ എളിയവർക്ക് വേണ്ടി വാദിക്കട്ടെ,ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ. ഈ ബൈബിൾ വചനം ജീവിത്തതിൽ പകർത്തുകയാണ് സിസ്റ്റർ ജോസിയ. തൊടുപുഴ വെള്ളിയാമറ്റത്ത് നിന്ന് 12 വർഷം മുൻപാണ് ജോസിയ സിസ്റ്റേഴ്സ ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട് എന്ന് സന്യാസി സമൂഹത്തിൽ അംഗമാകുന്നത്. 

അരക്ഷിതരും ആലംബഹീനർക്കുമായുള്ള പ്രവർത്തനം, നിയമപരമായി അവർക്ക് കിട്ടേണ്ടത് വാങ്ങി കൊടുക്കണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചു. അങ്ങനെ രണ്ടര വർഷം മുൻപ് നിയമപഠനം പൂർത്തിയാക്കി, അഭിഭാഷക വൃത്തിയിലേക്ക് കടന്നു. പണമില്ലാത്തതിന്‍റെ പേരിൽ ഒരു കക്ഷിയെയും സിസ്റ്റർ മടക്കി അയച്ചിട്ടില്ല. സേവനത്തിന് ഫീസും നിശ്ചയിച്ചിട്ടില്ല.

രണ്ടു വർഷത്തിനിടെ 13 കേസ്സുകളിൽ അഭിഭാഷക കമ്മീഷനായും പ്രവർത്തിച്ചു. നിയമ സഹായം പണത്തിന്‍റെ പേരിൽ ആർക്കും നിഷേധിക്കപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരാനുറച്ച്, സേവനം തുടരുകയാണ് അഡ്വ.സിസ്റ്റ‌ർ ജോസിയ.


 

loader