മിയാമി: താണ്ഡവമാടിയ ഇര്‍മ ചുഴലിക്കാറ്റില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ സംസ്ഥാനങ്ങള്‍. ചുഴലിക്കാറ്റ് തരിപ്പിണമാക്കിയ മിയാമിയില്‍ റോഡില്‍ നിലംപതിച്ച മരങ്ങള്‍ മുറിച്ചുമാറ്റുന്ന കന്യാസ്ത്രീയുടെ ദൃശ്യം മിയാമി ഡെയ്ഡ് പൊലീസ് പുറത്തുവിട്ടു. ആര്‍ച്ച് ബിഷപ്പ് കോള്‍മാന്‍ എഫ് കരോല്‍ ഹൈസ്കൂളിലെ സിസ്റ്റര്‍ മാര്‍ഗരറ്റ് ആനാണ് രക്ഷാപ്രവര്‍ത്തനത്തിലൂടെ മാതൃകയായത്. 

സിസ്റ്ററിന്‍റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മിയാമി പൊലിസ് മറന്നില്ല. അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഒന്നിച്ചവര്‍ തങ്ങള്‍ ഒരു ജനതയാണെന്ന് ഓര്‍മ്മിപ്പിച്ചതായും മിയാമി ഡെയ്ഡ് പൊലിസ് ഇതിനൊപ്പം ട്വീറ്റ് ചെയ്തു.

Scroll to load tweet…
Scroll to load tweet…