സിസ്റ്റർ റിൻസിയാണ് പരാതിയുമായി മന്ത്രിയെ കണ്ടത്

പാലക്കാട്: മന്ത്രിമാരെ പരാതിയറിക്കാൻ പലവഴികളുണ്ട്. അട്ടപ്പാടിയിലെത്തിയ വനംമന്ത്രിയോട് കാട്ടാന ശല്യത്തെക്കുറിച്ച് പരാതിപ്പെടുന്ന ഈ രീതി സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. 

ഷോളയൂർ കോൺവെന്റിലെ സിസ്റ്റർ റിൻസിയാണ് ദിവസങ്ങളായി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ തുരത്താണം എന്ന ആവശ്യവുമായി മന്ത്രിയെ കണ്ടത്. വന്യ മൃഗ ശല്യത്തിനൊപ്പം, തകർന്ന റോഡിനെക്കുറിച്ചും സിസ്റ്റർ മന്ത്രിയെ ബോധിപ്പിച്ചു. കാറില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ലെന്നും മന്ത്രി പുറത്തിറങ്ങണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു.

സിസ്റ്ററിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘ഞങ്ങടെ റോഡ് കണ്ടോ. ആന കാരണം ഒരു നിർവാഹവുമില്ല ജീവിക്കാൻ. ഇതിനൊരു പരിഹാരമുണ്ടാക്കിത്തരാണ്ട് പറ്റില്ല. ഞങ്ങടെ പറമ്പിലൊന്ന് വന്നു കാണണം ആന നശിപ്പിച്ചിട്ടേക്കുന്നത്. ഞങ്ങളെ വീടൊക്കെ കുത്തിപ്പൊളിക്കുവാ... ഇതിനൊരു പരിഹാരമുണ്ടാക്കാതെ പറ്റില്ല....’.

അപ്പോള്‍ മറുപടി നൽകിയില്ലെങ്കിലും ഷോളയൂരിൽ നടന്ന പൊതുപരിപാടിയിൽ വനം മന്ത്രി കെ. രാജു പരിഹാര മാർഗ്ഗങ്ങൾ പ്രഖ്യാപിച്ചു.