ദില്ലി: കേരളത്തിൽ ആക്രമണം അഴിച്ചുവിട്ട് ബി.ജെ.പിയും ആര്‍.എസ്.എസും സി.പി.എമ്മിനെതിരെ നുണപ്രചാരണം നടത്തുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. കമ്മ്യൂണിസ്റ്റുകളെ തകര്‍ക്കാൻ ശ്രമിച്ച ഹിറ്റ്‍ലറിന്റെ നയം പിന്തുടരുന്നവര്‍ക്ക് ഹിറ്റ്‍ലറുടെ ഗതി തന്നെയായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ ബി.ജെ.പി ആക്രമണങ്ങളിൽ പ്രതിഷേധിച്ചും സി.പി.എമ്മിനെതിരായ ബി.ജെ.പി-ആര്‍.എസ്.എസ് പ്രചാരണത്തിനുമെതിരെ ദില്ലിയിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എം നടത്തിയ മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. വി.പി ഹൗസിൽ നിന്ന് തുടങ്ങിയ പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.