ഈമാസം 19ന് ബാബുവിന്‍റെ വീട്ടിലെത്തും

തിരുവനന്തപുരം: മാഹിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന സിപിഎം നേതാവ് ബാബുവിന്‍റെ വീട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സീതാറാം യെച്ചൂരി സന്ദര്‍ശിക്കും. ഈമാസം 19നാണ് കൊല്ലപ്പെട്ട കണ്ണിപ്പൊയിൽ ബാബുവിന്റെ വീട് സന്ദര്‍ശിക്കുന്നത്. പകൽ 12 മണിക്ക് പള്ളൂരിലെ വീട്ടിലെത്തി യെച്ചൂരി ബാബുവിന്‍റെ കുടുംബാംഗങ്ങളെ കാണും. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു കൊല്ലപ്പെട്ട ബാബു.