ശിവസേന നേതാവിന്റെ കൊലപതാകം ഭാര്യയും കൂട്ടാളിയും പിടിയിൽ കൊലക്ക് കാരണം അന്യസ്ത്രീയുമായുള്ള ബന്ധം
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന നേതാവിന്‍റെ കൊലപതാകത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ദീവണ്ടിയിലെ ശിവസേന നേതാവായിരുന്നു ശൈലേഷ് നിംസിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ വൈശാലി \യെ പൊലീസ് പിടികൂടിയത്. ഷഹാപൂർ താലൂക്കിലെ ശിവസേന നേതാവായിരുന്ന ശൈലേഷിന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ ഗണേഷ് പുരിയിലെ കാട്ടിൽ നിന്നും നാല് ദിവസം മുൻപാണ് കണ്ടെത്തിയത്.
അന്വേഷണത്തിൽ പ്രമോദ് ലൂട്ടെ എന്നായാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ശൈലേഷിന്റെ ഭാര്യ വൈശാലിയുടെ പങ്ക് പുറത്തു വന്നത്
മറ്റൊരു സ്ത്രീയുമായമുള്ള ഭർത്താവിന്റെ ബന്ധം കുടുംബത്തിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചെന്നും ഇതുമൂലം താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താനുള്ള രേഖയിൽ ശൈലേഷ് ബലമായി ഒപ്പു വെപ്പിക്കുകയും ചെയ്യതെന്നും വൈശാലി പൊലീസിനോട് പറഞ്ഞു.
ഇതിന്റെ ദേഷ്യത്തിലും സ്വത്ത് നഷ്ടപ്പെടുമെന്ന ഭയത്താലുമാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി പ്രതിയായ പ്രമോദിനെ ഒന്നര ലക്ഷം രൂപ നൽകിയതായും വൈശാലി കുറ്റസമ്മതം നടത്തി. കേസിൽ ഇവരെ സഹായിച്ച രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു
