മുംബൈ: രാമക്ഷേത്ര നിർമാണ വിഷയത്തില്‍ ബിജെപി ക്കെതിരെ വിമർശനവുമായി ശിവസേന മുഖപത്രം. ബി ജെ പി ശിവസേനക്കെതിരെ ഗൂഢാലോചന നടത്തുന്ന സമയത്ത് രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് സാമ്ന ആവശ്യപ്പെട്ടു. എത്രയും വേഗം ക്ഷേത്ര നിർമ്മാണത്തിന്റെ തീയ്യതി പ്രഖ്യാപിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

ശിവസേന രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച സംസാരിക്കുന്നതിനെ ബി ജെ പി ഭയക്കുന്നുവെന്നും സാമ്നയില്‍ ശിവസേന കുറ്റപ്പെടുത്തുന്നു. നാളെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോദ്ധ്യയിൽ നടത്താനിരുന്ന റാലിക്ക് യുപി സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് മുഖപത്രത്തിൽ വിമർശനം.