കോഴിക്കോട്: കോഴിക്കോട് മലവെള്ളപ്പാച്ചിലില്‍ അഞ്ചു യുവാക്കളെ കാണാതായി. തൊട്ടില്‍പ്പാലം കോതോട് സ്വദേശികളെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരില്‍ നാലു പേര്‍ രക്ഷപെട്ടു. കുറ്റ്യാടി പശുക്കടവില്‍ കടന്തറ പുഴയിലാണ് മലവെള്ളപ്പാച്ചില്‍. കുളിക്കാന്‍ ഇറങ്ങിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് കാണാതായ കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.