അമിത വേഗത്തില്‍ അശ്രദ്ധമായാണ് വിദ്യാര്‍ത്ഥികള്‍ വാഹനം ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡിവൈഡറില്‍ ഇടിച്ചുകയറിയ വാഹനം 200 അടി താഴ്ചയിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. കാറില്‍ നിന്ന് കണ്ടെടുത്ത കോളേജ് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞത്. മരിച്ചവരെല്ലാം 21നും 23നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം. പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. തെറ്റായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ രക്ഷപെട്ട ഒരു വിദ്യാര്‍ത്ഥി ലോക്മാന്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.