മരിച്ച കുഞ്ഞുങ്ങള്‍ അഞ്ചു ദിവസത്തിനു താഴെ പ്രായമുള്ളവരാണ്. ഇവരില്‍ മൂന്നു പേരെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യപ്പെട്ടവരായിരുന്നു എല്ലാ കുഞ്ഞുങ്ങളുമെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ അവരുടെ സ്ഥിതി വളരെ ഗുരുതരമായിരുന്നുവെന്നും ശിശുരോഗ വിഭാഗം തലവന്‍ പ്രഫ. ബി.എസ്. കര്‍ണാവത് പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് എല്ലാവര്‍ക്കും രണ്ടര കിലോഗ്രാമില്‍ താഴെയായിരുന്നു ഭാരമെന്നും അദ്ദേഹം അറിയിച്ചു.
കുഞ്ഞുങ്ങള്‍ മരിച്ച സംഭവം അന്വേഷിക്കുന്നതിനായി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോര്‍ അറിയിച്ചു. നവജാതശിശുക്കളുടെ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് അദ്ദേഹം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് നവജാതശിശുമരണ നിരക്കില്‍ മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍.
