പ്രദേശത്ത് രാവിലെ സൈന്യവും സി.ആര്‍.പി.എഫും സംയുക്തമായി തിരിച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികള്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍കരുതലെന്നോണം പ്രദേശത്ത് മൊബൈൽ ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.
ശ്രീനഗര്‍: ജമ്മു കശ്മീരിൽ തീവ്രവാദികള്‍ക്കെതിരെ സൈന്യത്തിന്‍റെ ശക്തമായ ആക്രമണം. സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ആറ് തീവ്രവാദികളെ വധിച്ചു. ലക്ഷ്കര്‍ ഈ തയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പട്ട തീവ്രവാദികളില്‍നിന്ന് തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.
പ്രദേശത്ത് രാവിലെ സൈന്യവും സി.ആര്‍.പി.എഫും സംയുക്തമായി തിരിച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികള്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍കരുതലെന്നോണം പ്രദേശത്ത് മൊബൈൽ ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്. മുഴുവന്‍ തീവ്രവാദികളെയും വധിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കുകളില്ലെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷങ്ങളില്‍ നടന്ന ഓപ്പറേഷനുകളില്‍ ഏറ്റവും വിജയം നേടിയ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം ഷോപ്പിയാനിൽ പൊലീസ് സ്റ്റേഷനു നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.
