പഴനിക്കടുത്ത് വാഹനാപകടം 6 മലയാളികൾ മരിച്ചു

പഴനിക്കടുത്ത് വാഹനാപകടത്തിൽ 6 മലയാളികൾ മരിച്ചു. വാനില്‍ ലോറിയിടിച്ചാണ് അപകടം. രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോട്ടയം മുണ്ടക്കയം കോരിത്തോട് സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പെട്ട അഭിജിത്, സജിനി എന്നിവരുടെ നില ഗുരുതരമാണ്. പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു.