മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യു വധവുമായി ബന്ധപ്പെട്ട് ആറ് എസ് ഡി പി ഐ സംസ്ഥാന നേതാക്കള്‍ കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യു വധവുമായി ബന്ധപ്പെട്ട് ആറ് എസ് ഡി പി ഐ സംസ്ഥാന നേതാക്കള്‍ കസ്റ്റഡിയില്‍. സംസ്ഥാന പ്രസിഡന്റ്‌ പി അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ്‌ എം കെ മനോജ്‌ കുമാര്‍, സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ, ജില്ലാ പ്രസിഡണ്ട്‌ വി കെ ഷൗക്കത് അലി, അബ്ദുൽ മജീദിന്റെ ഡ്രൈവർ സകീർ, വി കെ ഷൗക്കത്തലിയുടെ ഡ്രൈവർ റഫീഖ് എന്നിവർ ആണ് കസ്റ്റഡിയിൽ ആയത്. എറണാകുളം പ്രെസ്സ് ക്ലബ്ബിൽ വർത്താസമ്മേളനം നടത്തിയതിനു ശേഷം പുറത്തിറങ്ങിയ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു.