കോളേജ് കെട്ടിടത്തില്‍ ചുവരെഴുതി വൃത്തികേടാക്കിയെന്ന് കാണിച്ചാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. സമീപകാലത്തുണ്ടായ ദേശീയ ഗാനവിവാദം അടക്കമുള്ളവയായിരുന്നു ചുവരെഴുത്തിലെ വിഷയം. ചില കവിതകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് അനുഭാവം എന്ന തലത്തിലാണ് പൊലീസ് പരാതിയെ കണ്ടതും നടപടി തുടങ്ങിയതും. ആര് പേരെയും ഇന്നലെ വൈകുന്നേരം തന്നെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. റിമാന്റിലായ കുട്ടികളെ ജുവനൈല്‍ ഹോമിലേക്കാണ് ഇന്നലെ മാറ്റിയത്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.  ചുവരെഴുതിയതിന്റെ പേരില്‍ കുട്ടികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസ് നടപടിടെ ശക്തമായി വിമര്‍ശിച്ച് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചെന്ന് കാണിച്ച് മാത്രമാണ് തങ്ങള്‍ പരാതി നല്‍കിയതെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.