സെപ്തംബര്‍ 21 ാം തിയതിയായിരുന്നു സംഭവം. പീഡന വിവരം ആദ്യം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ വേദന സഹിക്കാതായതോടെ ബുധനാഴ്ച രാത്രി കുട്ടി ചേച്ചിയോട് കാര്യം പറയുകയായിരുന്നു. വീട്ടുകാര്‍ പരാതി പെട്ടതോടെ പൊലീസ് കുറ്റവാളികളെ പിടികൂടി. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ രണ്ട് പേര്‍ക്ക് 15 വയസും ഒരാള്‍ക്ക് 12 വയസുമാണുള്ളെന്ന് പൊലീസ് വ്യക്തമാക്കി
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്നാണ് ഞെട്ടിക്കുന്ന ക്രൂരതയുടെ വാര്‍ത്ത പുറത്തുവന്നത്. ആറ് വയസുകാരി ആദിവാസി പെണ്‍കുട്ടിയെ ആണ് മൂന്ന് സ്കൂള്‍ കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവാണ് പീഡിപ്പിച്ചതില്‍ ഒരു കുട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ ഡോ. അംബേദ്കര്‍ നഗര്‍ വില്ലേജിലാണ് നാടിനെ നടുക്കിയ പീഡനം നടന്നത്.
സെപ്തംബര്‍ 21 ാം തിയതിയായിരുന്നു സംഭവം. പീഡന വിവരം ആദ്യം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ വേദന സഹിക്കാതായതോടെ ബുധനാഴ്ച രാത്രി കുട്ടി ചേച്ചിയോട് കാര്യം പറയുകയായിരുന്നു. വീട്ടുകാര്‍ പരാതി പെട്ടതോടെ പൊലീസ് കുറ്റവാളികളെ പിടികൂടി. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ രണ്ട് പേര്‍ക്ക് 15 വയസും ഒരാള്‍ക്ക് 12 വയസുമാണുള്ളെന്ന് പൊലീസ് വ്യക്തമാക്കി.
വീടിന് പുറത്ത് വൈകുന്നേരം കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ ആണ് സമീപവാസികളായ മുന്ന് സ്കൂള്‍ കുട്ടികളും ചേര്‍ന്ന് പീഡിപ്പിച്ചത്. ചോക്ലേറ്റ് കാട്ടി കുട്ടിയെ പ്രീണിപ്പിച്ച ശേഷം കനാലിനടുത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി എതിര്‍ത്തതോടെ ഒഴിഞ്ഞ സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി ബലമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നടക്കം ഭീഷണിപ്പെടുത്തിയ ശേഷമാണ് കുട്ടിയെ ഇവര്‍ വിട്ടയച്ചത്.
ഇന്‍ഡോറിലെ ആശുപത്രിയില്‍ കുട്ടി ചികിത്സയിലാണ്. പീഡിപ്പിച്ച മൂന്ന് പേര്‍ക്കെതിരെയും ഐപിസി വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റവും പോസ്കോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
