ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്കൂളിലെ കക്കൂസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. ശരീരത്തില്‍ ക്ഷതങ്ങളും മുറിവുകളുമേറ്റ നഗ്നയാക്കപ്പെട്ട ആറു വയസുകാരിയുടെ മൃതദേഹം ഇന്നാണ് ബസ്ന്ത്പൂരിലെ പ്രാഥമിക വിദ്യാലയത്തിന്റെ കക്കൂസില്‍ നിന്ന് കണ്ടെത്തിയത്. 

ലഖ്നൗ: ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്കൂളിലെ കക്കൂസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. ശരീരത്തില്‍ ക്ഷതങ്ങളും മുറിവുകളുമേറ്റ നഗ്നയാക്കപ്പെട്ട ആറു വയസുകാരിയുടെ മൃതദേഹം ഇന്നാണ് ബസ്ന്ത്പൂരിലെ പ്രാഥമിക വിദ്യാലയത്തിന്റെ കക്കൂസില്‍ നിന്ന് കണ്ടെത്തിയത്. 

ക്രൂരമായ പീഡനത്തിന് ശേഷമുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസന്ത്പൂരിലുള്ള ഏതാനും യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

പിതാവിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുമായി എത്തിയ പെണ്‍കുട്ടിയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. അവധി ദിവസത്തിന് ശേഷം തുറന്ന സ്കൂളിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.