60കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഇതരസംസ്ഥാനതൊഴിലാളിയെ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു

കൊച്ചി: ഏറണാകുളം പുത്തൻവേലിക്കരയിൽ 60കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സമീപവാസിയായ ഇതരസംസ്ഥാനതൊഴിലാളിയെ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി മുന്നയാണ് പിടിയിലായത്. പീഡനശ്രമത്തിനിടെ ആണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. പഞ്ചായത്ത്‌ ഓഫീസിന് സമീപമുള്ള പാലാട്ടി ഡേവിസ് ഭാര്യ മോളിയാണ് കൊല്ലപ്പെട്ടത്. മനോദൗര്‍ബല്യം ഉള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം.

13 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മുന്ന. രണ്ട് കൊല്ലത്തിനു മുകളിലായി മോളിയുടെ വീട്ടിൽ എത്തിയിട്ട്. അരി സപ്ലൈ വണ്ടിയിലാണ് നിലവില്‍ ജോലി ചെയ്യുന്നത്. നേരത്തെ ഒരു കോഴിക്കടയില്‍ ആയിരുന്നു ജോലി. ഇന്നലെ അമിതമായ മദ്യപിച്ചാണ് ഇയാളഅ‍ മുറിയിലെത്തിയതെന്ന് കൂടെയുളളവര്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതക വിവരം പുറത്തറിഞ്ഞശേഷം ഒന്നും അറിയാത്തപോലെ പെരുമാറിയെന്നും കൂടെയുള്ളവരുടെ മൊഴി.