പുത്തൻവേലിക്കരയിൽ 60 കാരിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി മനോദൗര്‍ബല്യം ഉള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം

കൊച്ചി: ഏറണാകുളം പുത്തൻവേലിക്കരയിൽ 60 കാരിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത്‌ ഓഫീസിന് സമീപമുള്ള പാലാട്ടി ഡേവിസ് ഭാര്യ മോളിയാണ് കൊല്ലപ്പെട്ടത്. മനോദൗര്‍ബല്യം ഉള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം. പുത്തൻ വേലിക്കര പോലീസ് സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred