ജെന്നിഫറിന്റെ ഭർത്താവ് കുട്ടിയെ ക്രൂരമായി ശിക്ഷിച്ച് വെയിലത്ത് ചങ്ങലയിൽ കെട്ടിയിടുകയായിരുന്നു. കടുത്ത ചൂടിൽ വെളളം കിട്ടാതെ ദാഹിച്ചാണ് കുട്ടി മരിച്ചത്. ഭർത്താവിനെ തടയാനോ കുട്ടിയെ രക്ഷിക്കാനോ ജെന്നിഫർ തയ്യാറായില്ല എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ബെർലിൻ: ദമ്പതികൾ അടിമയായി വാങ്ങി വളർത്തിയ പെൺകുട്ടി ചങ്ങലയിൽ കിടന്ന് ദാഹിച്ചു മരിച്ചു. കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ കുഞ്ഞിനെ പൊരിവെയിലത്ത് ചങ്ങലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വനിതാ കമാൻഡറും ഭർത്താവുമാണ് 2015 ൽ മൊസൂളിൽ നിന്ന് പെൺകുട്ടിയെ അടിമയായി വാങ്ങിയത്. ജെന്നിഫർ ഡബ്ളിയു എന്നാണ് ഈ വനിതയുടെ പേരെന്നാണ് പുറത്തു വന്നിട്ടുള്ള വാർത്ത. ജർമ്മൻ പൊലീസ് ഇവർക്കെതിരെ യുദ്ധക്കുറ്റം ചുമത്തി കേസെടുത്തു.
ജെന്നിഫറിന്റെ ഭർത്താവ് കുട്ടിയെ ക്രൂരമായി ശിക്ഷിച്ച് വെയിലത്ത് ചങ്ങലയിൽ കെട്ടിയിടുകയായിരുന്നു. കടുത്ത ചൂടിൽ വെളളം കിട്ടാതെ ദാഹിച്ചാണ് കുട്ടി മരിച്ചത്. ഭർത്താവിനെ തടയാനോ കുട്ടിയെ രക്ഷിക്കാനോ ജെന്നിഫർ തയ്യാറായില്ല എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഭീകരവാദക്കേസുകള്‍ കൈകാര്യം ചെയ്യുന്ന മ്യൂണിക്കിലെ കോടതിയിലാണ് പൊലിസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
2014 ഓഗസ്റ്റിലാണ് ജെന്നിഫർ ജെന്നിഫർ ജർമ്മനിയിൽ നിന്ന് തുർക്കി സിറിയ വഴി ഇറാഖിലെത്തിയത്. പിന്നീട് ഭീകരസംഘടനയിൽ ചേരുകയായിരുന്നു. കുട്ടി മരിച്ചതിന് ശേഷം 2016 ൽ തുർക്കിയിലെ അങ്കാറയിലുള്ള ജർമ്മൻ നയതന്ത്ര കാര്യാലയത്തിലെത്തി പുതിയ തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയിരുന്നു. ഭീകരരുമായി ബന്ധം ഉപേക്ഷിച്ചതിന് ശേഷമാണ് തുർക്കി പൊലിസ് ജന്നിഫറെ അറസ്റ്റ് ചെയ്ത് ജർമ്മനിക്ക് കൈമാറിയത്.
ഇവർക്കെതിരെ തെളിവുകളില്ലാത്തതിനാൽ പൊലീസ് ഇവരെ വിട്ടയച്ച് നിരീക്ഷിച്ചു വരികയായിരുന്നു. സിറിയയിലെക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജന്നിഫറെ അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. കുറ്റവാളിയെന്ന് തെളിഞ്ഞാൽ ജീവിതാവസാനം വരെ ജന്നിഫറിന് ജയിലിലിൽ കഴിയേണ്ടി വരും.
