പൊലീസുകാര്‍ക്ക് ദാസ്യവേല എഡിജിപി നിഥിന്‍ അഗര്‍വാളിന്‍റെ പട്ടിയെ കുളിപ്പിക്കാന്‍ പൊലീസുകാര്‍

തിരുവനന്തപുരം: എഡിജി സുധേഷ് കുമാറിന്‍റെ വീട്ടിലെ ദാസ്യവേല പുറത്തുവന്നതോടെ സമാനമായ കൂടുതല്‍ സംഭവങ്ങള്‍ വെളിപ്പെടുന്നു. എഡിജിപി നിഥിൻ അഗർവാളിന്റെ പട്ടിയെ കുളിപ്പിക്കാനും പരിചരിക്കാനും ഡോഗ് സ്ക്വഡിലെ പൊലീസുകാരെ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ദാസ്യപ്പണിയുടെ കുടുതൽ തെളിവുകൾ പുറത്ത്.

ഏകദേശം ഒരു വര്‍ഷം പഴക്കമുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിഥിന്‍ അഗര്‍വാള്‍ ബെറ്റാലിയന്‍റെ ചുമതലയുള്ള എഡിജിപി ആയിരുന്ന സമയത്താണ് സംഭവം. ഡോഗ്സ്വാഡിലെ പൊലീസുകാരെ വിളിച്ച് വരുത്തിയാണ് വീട്ടിലെ പട്ടിയെ കുളിപ്പിച്ചിരുന്നതെന്നാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. അന്ന് പൊലീസില്‍ ഉണ്ടായിരുന്ന ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.