പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നിന്ന് അവഗണന നേരിടുന്നുവെന്ന് നേരത്തെ തന്നെ കൃഷ്ണ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോണിയ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്. പാർട്ടിയിൽ നിന്ന് അവഗണന നേരിടുന്നു എന്നുൾപ്പെടെയുള്ള വിഷയങ്ങളാണ് കത്തിൽ കൃഷ്ണ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാനില്ലെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പരമേശ്വര വ്യക്തമാക്കി. നാളെ പതിനൊന്നരയ്ക്ക് കൃഷ്ണ വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.