Asianet News MalayalamAsianet News Malayalam

വലിപ്പം 2.5 മില്ലീമീറ്റർ, അഞ്ച് കാലുകൾ; കുഞ്ഞന്‍ നക്ഷത്രവുമായി ബിജു ജോസഫ്

നിലവിൽ  ലോക റെക്കോര്‍ഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കുഞ്ഞന്‍ ക്രിസ്മസ് നക്ഷത്രം 5 മില്ലീമീറ്റർ വലിപ്പവും  നാലുകാലുകളും ഉള്ളതാണ് 

small star made by biju joseph
Author
Mavelikkara - Chengannur - Kozhenchery Road, First Published Dec 12, 2018, 4:27 PM IST

മാവേലിക്കര: ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ നക്ഷത്രവുമായി ഗാന്ധി ശില്‍പി ബിജു ജോസഫ്. 2.5 മില്ലീമീറ്റർ വലിപ്പവും അഞ്ച് കാലുകളും ഒരു മില്ലീ മീറ്റര്‍ ഘനവുമുള്ളതുമാണ് ബിജുവിന്റെ കുഞ്ഞന്‍ നക്ഷത്രം. തേക്കിന്‍ തടിയിലാണ്  ഇതിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.  

കാഴ്ചക്കാര്‍ക്കായി നാലടി വലിപ്പമുള്ള തടിയില്‍ നിര്‍മ്മിച്ച നക്ഷത്രത്തിന്റെ നടുവിലായാണ്  കുഞ്ഞന്‍ നക്ഷത്രത്തെ  സ്ഥാപിച്ചിരിക്കുന്നത്. വിശദമായ കാഴ്ചയ്ക്കായി ലെന്‍സും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ബിജു ജോസഫ് ഗാന്ധിശില്‍പ്പങ്ങളും  ഭീമന്‍ നക്ഷത്രവും നിര്‍മ്മിച്ച് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

റെക്കോര്‍ഡ് വേഗത്തിലാണ് കുഞ്ഞന്‍ നക്ഷത്രത്തിന്റെ നിര്‍മ്മാണം നടത്തിയതെന്നും കേവലം 15 മിനിറ്റ് മാത്രമാണ് ഇതിനായി ചെലവിട്ടതെന്നും  ബിജു പറഞ്ഞു. നിലവിൽ  ലോക റെക്കോര്‍ഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കുഞ്ഞന്‍ ക്രിസ്മസ് നക്ഷത്രം 5 മില്ലീമീറ്റർ വലിപ്പവും  നാലുകാലുകളും ഉള്ളതാണ് 

Follow Us:
Download App:
  • android
  • ios