കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പ്രതിനിധികള്‍ ഇന്നു മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. സ്മാര്‍ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്, സിഇഒ ബാജു ജോര്‍ജ്ജ് എന്നിവരാണു മുഖ്യമന്ത്രി കാണാനെത്തുന്നത്.

സ്മാര്‍ട് സിറ്റിയുടെ നിര്‍മാണ പുരോഗതി കൂടികാഴ്ചയില്‍ ചര്‍ച്ചയാകും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് സിറ്റി ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍, ഇതിനു സര്‍ക്കാരില്‍ നിന്ന് എന്തൊക്കെ സഹായം വേണം തുടങ്ങിയവയും ചര്‍ച്ചയാകും.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സൗഹൃദ സന്ദര്‍ശനം മാത്രമാണിതെന്നു സ്മാര്‍ട്ട് സിറ്റി പ്രതിനിധികള്‍ അറിയിച്ചു. 12നു ക്ലിഫ്ഹൗസില്‍ വച്ചാണു കൂടികാഴ്ച.