ദില്ലി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിലേക്കുള്ള 21 ട്രെയിനുകൾ റദ്ദാക്കി. 13 ട്രെയിനുകളുടെ സമയം പുനർക്രമീകരിച്ചു. 59 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 18 വിമാന സർവീസുകൾ വൈകിയാണ് തുടങ്ങിയത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിന് കുറവ് വന്നിട്ടുണ്ട്.