സ്മൃതി ഇറാനി താങ്കൾക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ‘ആര്?’ എന്ന മറുചോദ്യമാണ് പ്രിയങ്ക നല്‍കിയത്. ഈ പരാമര്‍ശമാണ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയെ ചൊടിപ്പിച്ചത്.
ദില്ലി: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയെ അറിയില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് സ്മൃതി ഇറാനി. സജീവ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. സ്മൃതി ഇറാനി താങ്കൾക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ‘ആര്?’ എന്ന മറുചോദ്യമാണ് പ്രിയങ്ക നല്‍കിയത്. ഈ പരാമര്‍ശമാണ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയെ ചൊടിപ്പിച്ചത്.
സ്വന്തം വീട്ടിലെ അംഗം നടത്തിയ അഴിമതികള്‍ മറന്നുപോയ ഒരാള്‍, തന്റെ പേര് ഓര്‍ത്തിരിക്കുമോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. പ്രിയങ്കയുടെ ഈ ചോദ്യത്തില്‍ തനിക്ക് അത്ഭുതമില്ലെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. റോബര്‍ട്ട് വദ്രയ്ക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ ലക്ഷ്യമിട്ടാണ് സ്മൃതി ഇറാനിയുടെ മറുപടി. അതേസമയം പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം അത്യാവേശത്തോടെയാണ് കോൺഗ്രസ്സ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.
