ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകമാണ് സ്വർണ കള്ളക്കടത്ത് പിടികൂടുന്നത്. ഈ മാസം ഒമ്പതിനായിരുന്നു വിമാനത്താവള ഉദ്ഘാടനം.
കണ്ണൂര്: പ്രവർത്തനം തുടങ്ങി ഒരു മാസം ആകും മുൻപേ കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം. മുഹമ്മദ് അഹൻ എന്നയാളിൽ നിന്നാണ് 2 കിലോ സ്വർണം ഡി ആർ.ഐ പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയിൽ എടുത്തു.
അബുദാബിയിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. മൈക്രോ വേവ് അവനു സമാനമായി, ഉണ്ണിയപ്പം ഉണ്ടാക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
