കോഴിക്കോട്: കോഴിക്കോട് വടകര അടക്കാതെരുവില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2000 രൂപയുടെ നോട്ടുകളായിരുന്നു എല്ലാം. ഡിവൈഎസ്‌പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസാണ് കുഴല്‍പ്പണം പിടിച്ചത്. പിടിയിലായ അബ്ദുള്‍ സലാം കുഴല്‍പ്പണ ഇടപാടുകളുടെ ഏജന്റാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുന്‍പ് കോടിക്കണക്കിന് രൂപയുടെ ഇടപാടിന്റെ രേഖകള്‍ പൊലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തിരുന്നു.