കൊച്ചി: കൊച്ചിയില്‍ ഒരു കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പരിശോധനയില്‍ പിടികൂടി. പാര്‍സല്‍ സര്‍വീസ് വഴി കടത്താന്‍ ശ്രമിക്കുന്നതിടെയാണ് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ഹോംങ്കോങ്കില്‍ നിന്നാണ് എറണാകുളം സ്വദേശിയുടെ പേരില്‍ പാഴ്‌സലായി മക്കുമരുന്നെത്തിയത്. ഒരു കിലോയ്ക്ക് കോടികള്‍ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തയത്. ആംഫിറ്റാമിന്‍ എന്ന വീര്യം കൂടിയ മയക്കുമരുന്ന് ഇതാദ്യമായാണ് കൊച്ചിയില്‍ പിടികൂടുന്നത്. 

പാര്‍സല്‍ അഡ്രസ്സിലുള്ള കൊച്ചി സ്വദേശിക്കായി കസ്റ്റംസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന ഈ മയക്കുമരുന്ന് അത്യന്തം അപകടകാരിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും കസ്റ്റംസ് സൂപ്രണ്ട് വിവേക് വ്യക്തമാക്കി.