ഏറെ നേരത്തെ പരിശോധനയ്ക്ക് അവസാനമാണ് ഒന്നര മീറ്റര്‍ നീളമുള്ള പാമ്പിനെ കണ്ടെത്തുന്നത്
വൈന് ഉണ്ടാക്കാന് കൊണ്ടുവന്ന പാമ്പ് രക്ഷപെട്ട് അയല്ക്കാരന്റെ ടോയ്ലെറ്റില് ഒളിച്ചു. രാവിലെ ബാത്ത്റൂമില് പാമ്പിനെ കണ്ടെന്ന മകളുടെ പരാതിയെ തുടര്ന്നാണ് വീട്ടുകാര് ബാത്ത്റൂം പരിശോധിക്കുന്നത്. ഏറെ നേരത്തെ പരിശോധനയ്ക്ക് അവസാനമാണ് ഒന്നര മീറ്റര് നീളമുള്ള പാമ്പിനെ കണ്ടെത്തുന്നത്. ചൈനയിലെ സിച്ച്യാന് പ്രവിശ്യയിലാണ് സംഭവം.
വീടിന്റെ പരിസരത്തെങ്ങും ഈ ഇനത്തില് പെട്ട പാമ്പിനെ കാണാറില്ലാത്തതാണ് വീട്ടുകാരെ അത്ഭുതപ്പെടുത്തിയത്. ബഹുനിലക്കെട്ടിടത്തിലേക്ക് പാമ്പ് എത്തിച്ചേരാനുള്ള സാധ്യതകളും കുറവായിരുന്നതിനെ തുടര്ന്നാണ് വിഷമില്ലാത്ത ഇനം പാമ്പ് എങ്ങനെ ഓഫീസിലെത്തിയെന്ന അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണം
അവസാനിച്ചത് അയല്ക്കാരന്റെ വീട്ടിലും.
സമീപത്തെ വീട്ടില് വൈന് ഉണ്ടാക്കാനായി എത്തിച്ച പാമ്പായിരുന്നു വീട്ടുകാരന്റെ കണ്ണ് വെട്ടിച്ച് വെളിയില് ചാടിയത്. പ്ലാസ്റ്റിക് കവറില് സൂക്ഷിച്ച പാമ്പ് വെളിയില് പോയത് വീട്ടുകാരും ശ്രദ്ധിച്ചില്ല. വന്യജീവി വിഭാഗത്തിന് കൈമാറിയ പാമ്പിനെ പിന്നീട് വിട്ടയച്ചു.
