മെക്സികോയില്‍ ഒരു യാത്രവിമാനത്തിലായിരുന്നു സംഭവം. ഞായറാഴ്ച എയറോമെക്സികോ വിമാനം പറന്നുയര്‍ന്ന് ഏറെനേരം കഴിഞ്ഞാണ് ക്യാബിനിലെ ലഗേജ് സ്പേസിനിടയിലൂടെ പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ലഗേജ് സ്പേസിലൂടെ കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും നീങ്ങിയ പാമ്പ് ഒടുവില്‍ ക്യാബിനിലേക്ക് വീണു. തുടര്‍ന്ന് മെക്സികോ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് പാമ്പിനെ ജീവനക്കാര്‍ തല്ലിക്കൊല്ലുകയായിരുന്നു. പാമ്പ് എങ്ങനെ വിമാനത്തിനുള്ളില്‍ കയറിയെന്ന് അന്വേഷിക്കുമെന്ന് എയറോ മെക്സികോ അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വിമാനത്തിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്...