മൂര്‍ഖന്‍ പാമ്പ് വലയില്‍ കുരുങ്ങി

ആലപ്പുഴ: കപ്പ കൃഷി സംരക്ഷിക്കാനായി ഇട്ടിരിരുന്ന വലയില്‍ കുരുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മോചിപ്പിച്ചു. മാന്നാര്‍ കോയിക്കല്‍ കാവിനടുത്തുള്ള വൃന്ദാ വനംവീട്ടിലെ പുരയിടത്തില്‍ കപ്പ കൃഷി സംരക്ഷിക്കാനായി ഇട്ടിരിക്കുന്ന വലയില്‍ എട്ടടി മൂര്‍ഖന്‍ പാമ്പ് കരുങ്ങിയത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ വാര്‍ഡ് മെമ്പറിന്‍റെ നേതൃത്വത്തില്‍ റാന്നി ഫോറസ്റ്റ് ഡിവിഷന്‍ റാപ്പിഡ് റെസ്‌പ്പോസ്ഡ് ടീം നെ വിവരം അറിയിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോട് കൂടി റാന്നിയില്‍ നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പാമ്പിനെ വലയില്‍ നിന്നും മോചിപ്പിച്ച് കൊണ്ടുപോയി.