ഫ്ലാറ്റില്‍ താമസിച്ചിരുന്ന രഞ്ജിത് ഖരേഗും കുടുംബവുമാണ് വിഷ പാമ്പുകളെ സൂക്ഷിച്ചിരുന്നത്. പാമ്പിന്‍ വിഷം കടത്തുകയായിരുന്നു ലക്ഷ്യം. വിവരമറിഞ്ഞ് പൊലീസ് സംഘമെത്തുമ്പോള്‍ രഞ്ജിത്തിന്‍റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ഫ്‌ളാറ്റിലെ ഒരു മുറിയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ബാഗുകളിലും തടിപ്പെട്ടികളിലുമാക്കി സൂക്ഷിച്ച നിലയിലായിരുന്നു പാമ്പുകള്‍. ബോട്ടിലുകളിലാക്കിയ നിലയില്‍ പാമ്പിന്‍ വിഷവും ഇവിടെ നിന്നു കണ്ടെത്തി. പാമ്പുകളെ പൊലീസിന്റെ നേതൃത്വത്തില്‍ പിന്നീട് മോചിപ്പിച്ചു. ഇവയെ വനംവകുപ്പിനു കൈമാറി.

വനത്തില്‍ നിന്നും പാമ്പുപിടിത്തക്കാരുടെ കൈയില്‍ നിന്നുമാണ് ഇവര്‍ക്ക് സ്ഥിരമായി പാമ്പുകളെ കിട്ടിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവയെ ഫ്‌ളാറ്റിലെത്തിച്ച ശേഷം വിഷമെടുക്കുകയായിരുന്നു പതിവ്. വന്യജീവി സംരക്ഷണ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്രയധികം പാമ്പുകളെ ഒന്നിച്ചു കണ്ടതിന്റെ ഞെട്ടലിലാണ് ഫ്ളാറ്റുവാസികള്‍.