കൊച്ചി: ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നത് സിബിഐ വൈകിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയിലാണ് സിബിഐയുടെ മെല്ലെപ്പോക്ക്. ഹൈക്കോടതി വിധി വന്ന് 90 ദിവസത്തിനുള്ളില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കണം. അത്തരത്തില്‍ നോക്കിയാല്‍ ഈ മാസം 21ന് സിബിഐ ഹര്‍ജി നല്‍കണം. എന്നാല്‍ ഈ സമയക്രമം പാലിക്കാന്‍ സാധിക്കില്ലെന്നാണ് സിബിഐ പറയുന്നത്.

എന്നാല്‍ ഈ തീയതിക്ക് ശേഷം ഹര്‍ജി നല്‍കും. ഒപ്പം സമയം വൈകിയതിന് പ്രത്യേക മാപ്പ് അപേക്ഷയും നല്‍കും എന്നാണ് സിബിഐ പറയുന്നത്. ചില നടപടി ക്രമങ്ങള്‍ പാലിക്കാന്‍ വൈകിയതാണ് ഹര്‍ജി നല്‍കുന്നതില്‍ കാലതാമസം നേരിട്ടത് എന്നാണ് സിബിഐ പറയുന്നത്. ഡിലെ കണ്ടീഷന്‍ പെറ്റീഷനായിരിക്കും ഇനി സിബിഐ കോടതിയില്‍ സമര്‍പ്പിക്കുക.