മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹികളടക്കമുള്ളവരെ പ്രതികളാക്കാനുള്ള വിജിലന്‍സ് നീക്കത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് യോഗം വിളിച്ചുചേര്‍ത്തത്. ഇന്നലെ ചേര്‍ന്ന എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം മൈക്രോഫിനാ‍ന്‍സ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. മൈക്രോഫിനാന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കാനാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്. സംസ്ഥാനത്തുടനീളമുള്ള അഞ്ഞൂറിലധികം പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണറിയുന്നത്. യോഗത്തിന് ശേഷം ഉച്ചതിരിഞ്ഞ് പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിക്കും.