കര്‍ഷകരുടെ പേരില്‍ കാര്‍ഷിക വായ്പാ കുംഭകോണം ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ് നടത്തി തട്ടിപ്പ് ഹരിതഗീതം എന്ന പദ്ധതിയുടെ മറവില്‍

കുട്ടനാട്: കര്‍ഷകരുടെ പേരില്‍, എസ്എന്‍ഡിപി കുട്ടനാട് താലൂക്ക് യൂണിയൻ രൂപീകരിച്ച സംഘടന ലക്ഷങ്ങളുടെ കാര്‍ഷിക വായ്പ തട്ടിയെടുത്തു. ഹരിതഗീതം എന്ന സംഘടനയുടെ പേരിലാണ് വ്യാജരേഖ ചമച്ച് നൂറുകണക്കിനാളുകളുടെ പേരില്‍ വായ്പയെടുത്തത്. എന്നാല്‍ ഹരിതഗീതവുമായി എസ്എന്‍ഡിപിയോഗത്തിന് ബന്ധമില്ലെന്നും അന്നത്തെ താലൂക്ക് യൂണിയന്‍ ഭാരവാഹികളാണ് ഹരിത ഗീതത്തിന് പിന്നിലെന്നുമാണ് എസ്എന്‍ഡിപി കുട്ടനാട് താലൂക്ക് യൂണിയന്‍ അഡ്മിനിസ്ട്രേറ്ററുടെ പ്രതികരണം.

ഇത് കുട്ടനാട് നെടുമുടി സ്വദേശി രമേശന്‍. രമേശന്‍റെ മേല്‍വിലാസം കൊടുത്ത് ഒപ്പ് വ്യാജമായിട്ട് എസ്എന്‍ഡിപി കുട്ടനാട് താലൂക്ക് യൂണിയന്‍റെ ഹരിതഗീതം എന്ന സംഘടന ആലപ്പുഴ ഐഒബി ബാങ്കില്‍ നിന്ന് 2010 ല്‍ കാര്‍ഷിക വായ്പയെടുത്തു.അങ്ങനെ പത്ത് പേരെ ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കി അഞ്ചു ലക്ഷം രൂപ വാങ്ങിയെടുത്തു. പത്ത് ലക്ഷം രൂപ തിരിച്ചടക്കാന്‍ ബാങ്കുകാര്‍ നോട്ടീസും നല്‍കിയപ്പോഴാണ് രമേശന്‍ ഇക്കാര്യമറിയുന്നത്.

രമേശന്‍റെ ഭാര്യയുടെയു അച്ഛന്‍റെയും പേരിലുമുണ്ട് വായ്പ. ഒന്നും അറിഞ്ഞില്ല. ഇത് രമേശന്‍റെ വീടിനടുത്ത് താമസിക്കുന്ന അനുമോള്‍. ഇങ്ങനെ പത്തും ആറും പേരുള്ള 122 ഗ്രൂപ്പുകള്‍ക്കാണ് ഹരിതഗീതത്തിന്‍റെ പേരില്‍ ആലപ്പുഴ ഐഒബി ബാങ്ക് മാത്രം കാര്‍ഷിക വായ്പ നല്‍കിയിരിക്കുന്നത്. ഐഒബി നീരേറ്റുപുറം ശാഖയിലുമുണ്ട് നൂറിലേറെ ഗ്രൂപ്പുകള്‍ക്ക് വായ്പ.