ശ്രീനഗര്‍: ജമ്മു കാശ്മീരിലുണ്ടായ ശക്തമായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികനടക്കം അഞ്ച് പേര്‍ മരിച്ചു. സോനാമാര്‍ഗില്‍ സൈനിക ക്യാമ്പിനു സമീപത്തുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു മേജര്‍ മരിച്ചു. കാണാതായ എട്ട് സൈനികരെ രക്ഷപ്പെടുത്തി.

നിയന്ത്രണ രേഖയ്ക്ക് സമീപം ബദൂഗാം ഗ്രാമത്തിലുണ്ടായ ഹിമപാതത്തിലാണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി